04 July, 2018 10:54:06 PM


കോതമംഗലത്ത് ഏഴ് ലിറ്റര്‍ വിദേശ മദ്യവുമായി വൃദ്ധന്‍ പിടിയില്‍

കുടുങ്ങിയത് കുട്ടമ്പുഴയിലെ വാഹന പരിശോധനയ്ക്കിടെ



കോതമംഗലം: ഏഴ് ലിറ്റര്‍ വിദേശ മദ്യവുമായി വൃദ്ധന്‍ പിടിയില്‍. അടിവാട് മാങ്കുടിയില്‍ ചെല്ലപ്പന്‍ (75) നെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നിന്ന് മദ്യവുമായി കുട്ടമ്പുഴ മണികണ്ഠന്‍ചാലിലെ മകളുടെ വിട്ടിലേക്ക് പോകുന്ന വഴിയിലാണ് പൊലീസിന്റെ പിടിയിലായത്. കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.



Share this News Now:
  • Google+
Like(s): 55