Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

04 July, 2018 07:28:48 PM


വാകത്താനത്ത് പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ചോദ്യം ചെയ്തത് 12 മണിക്കൂറോളം; ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു



ചങ്ങനാശ്ശേരി: സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പോലീസ് ചോദ്യം ചെയ്ത ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി വാകത്താനത്താണ് സംഭവം. സുനില്‍, രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സുനിലിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമമാണ് ദമ്പതികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചനകള്‍.


സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയാണ് മരിച്ച സുനില്‍. സുനില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം മോഷണം പോയി എന്നാരോപിച്ചാണ് പോലീസ് ഇയാളെയും ഭാര്യയെയും ചോദ്യം ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സി പി എം നേതാവുമായ സജികുമാറിന്‍റെ പരാതിയിലായിരുന്നു ഇത്. 12 മണിക്കൂറോളം പോലീസ് ഇരുവരെയും ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.


പോലീസ് തങ്ങളെ ഉപദ്രവിച്ചതായി ഇവര്‍ പറ‍ഞ്ഞിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ് പീഡിപ്പതിന്‍റെ മാനസിക വിഷമം കൊണ്ടാണ് സുനിലും രേഷ്മയും ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. പരാതി കിട്ടിയാല്‍ എടുക്കേണ്ട സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്.



Share this News Now:
  • Google+
Like(s): 402