04 July, 2018 04:58:59 PM


മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് പുറപ്പെടും

ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജൂലൈ 6ന് സ്വീകരണം നല്‍കും



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് ജൂലൈ 6ന് സ്വീകരണം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18-ന് മുഖ്യമന്ത്രി തിരിച്ചെത്തും.




Share this News Now:
  • Google+
Like(s): 282