04 July, 2018 04:16:04 PM


സെയിൽസ് ജീവനക്കാരുടെ ദുരവസ്ഥക്ക് അന്ത്യം; ഇനി ഇരുന്ന് ജോലി ചെയ്യാം

ജീവനക്കാർക്ക് കസേര ഉറപ്പാക്കാനുള്ള ബാധ്യത തൊഴിലുടമക്ക്



തിരുവനന്തപുരം: തുണിക്കടകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഇനി ജീവനക്കാർക്ക് ഇരുന്ന് ജോലി ചെയ്യാം. ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സെയിൽസ് ജീവനക്കാരുടെ ദുരവസ്ഥക്കാണ് അവസാനമാകുന്നത്.

തുണിക്കടകളിലടക്കം ജീവനക്കാരെ ഇരിക്കാൻ അനുവദിക്കാത്ത തൊഴിലുടമക്കെതിരെ പലയിടത്തും സമരങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഷോപ്പ്സ്  ആന്‍റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഇരിക്കാനുള്ള അവസരം ഒരുക്കുന്നത്. ജീവനക്കാർക്ക് കസേര ഉറപ്പാക്കാനുള്ള ബാധ്യത തൊഴിലുടമക്കാണ്.

ചട്ടങ്ങളിൽ വീഴ്ച വരുത്തിയാൽ പിഴ നൽകണം. തൊഴിലുടമ നൽകേണ്ട പിഴ അയ്യായിരം രൂപ ആയിരുന്നത് ഒരു ലക്ഷമാക്കി. എണ്ണായിരം രൂപ എന്നത് രണ്ട ലക്ഷവുമാക്കി. അപ്രന്‍റീസുകളെ തൊഴിലാളികളായി പരിഗണിക്കണം. ആഴ്ചയിൽ ഒരു ദിവസം അവധി ദിനം ഉറപ്പാക്കണം എന്നിവയാണ് മറ്റ് ഭേദഗതികൾ. ഭേദഗതി ഗവർണറുടെ അംഗീകാരത്തിന് ഉടൻ സമർപ്പിക്കും.



Share this News Now:
  • Google+
Like(s): 146