04 July, 2018 10:53:55 AM


കെവിന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ പരിക്ക്

അപകടം രഹ്‌ന അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനിരിക്കെ


കോട്ടയം: കെവിന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ പരിക്കേറ്റു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ്.പി.സാരഥിക്കാണ് പരിക്കേറ്റത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. വെണ്ണിക്കുളത്തെ വീട്ടിലേക്കു പോകും വഴി തോട്ടയ്ക്കാടിന് സമീപത്തുവെച്ചായിരുന്നു അപകടം. കേസുമായി ബന്ധപ്പെട്ട് നീനുവിന്‍റെ അമ്മ രഹ്‌ന അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകാനിരിക്കെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഗിരീഷ്.പി.സാരഥിക്ക് പരിക്കേറ്റത്.



Share this News Now:
  • Google+
Like(s): 106