04 July, 2018 10:29:38 AM


ഡി.ജി.പിയായി ഇഷ്ടക്കാര്‍ വേണ്ട: ആര് വേണമെന്ന് യു.പി.എസ്.സി നിര്‍ദേശിക്കും

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് മാര്‍ഗരേഖ




ദില്ലി: പൊലിസ് മേധാവികളെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം സുപ്രിംകോടതി പരിമിതപ്പെടുത്തി. നിലവിലെ ഡി.ജി.പിയുടെ കാലാവധി അവസാനിക്കുന്നതിനു മൂന്നുമാസം മുമ്പ് സര്‍ക്കാര്‍ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനെ (യു.പി.എസ്.സി) അറിയിക്കണം. യോഗ്യരായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പട്ടികയും നല്‍കണം. സര്‍ക്കാരിന്‍റെ അപേക്ഷ ലഭിച്ചാല്‍ ഡി.ജി.പി സ്ഥാനത്തേക്കു മൂന്ന് പേരുകള്‍ യു.പി.എസ്.സി നിര്‍ദേശിക്കും. ഇതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡി.ജി.പിയെ നിയമിക്കേണ്ടത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചു.

ഡി.ജി.പി നിയമനത്തിന് 2006ലെ പ്രകാശ് സിങ് കേസില്‍ സുപ്രിംകോടതിയുടെ നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് മാര്‍ഗരേഖ. അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2006ലെ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ഉള്‍പ്പെടെയുള്ള 24ല്‍ 19 സംസ്ഥാനങ്ങളും നടപ്പാക്കിയില്ലെന്ന് വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 124