04 July, 2018 10:03:53 AM


പ്രതിഷേധക്കടല്‍ തീര്‍ത്ത് പലസ്തീന്‍ വനിതകള്‍; വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍

വെടിവയ്പില്‍ 134 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്




ഗസ: നാടിനായുള്ള പോരാട്ട വേദിയിലേക്ക് മക്കളെ അണിയിച്ചൊരുക്കി പറഞ്ഞയച്ചിരുന്ന ഗസയിലെ വനിതകള്‍ ഇത്തവണ നേരിട്ടെത്തിയത് പ്രതിഷേധക്കടലായി മാറി. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയുണ്ടകളെ വകവെക്കാതെ ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്ത മാര്‍ച്ചിന് വനിതകളാണ് നേതൃത്വം നല്‍കിയത്. മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പില്‍ 134 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.


വെടിവയ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായി ഗസ ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. മാര്‍ച്ച് മുപ്പതു മുതല്‍ ഇസ്‌റാഈല്‍ ഗസ അതിര്‍ത്തിയില്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ച ശേഷം ആദ്യമായാണ് വനിതകള്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതിര്‍ത്തി വെടിവയ്പില്‍ കൊല്ലപ്പെട്ട പതിനാലുകാരി വസലിന്‍റെ മാതാവ് ഉള്‍പെടെയുള്ള രക്തസാക്ഷികളുടെ ബന്ധുക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ചയുമാണ് ഫലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ നടത്തിവരുന്നത്.



Share this News Now:
  • Google+
Like(s): 85