04 July, 2018 09:54:08 AM


കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നവരാണെന്ന ദുഷ്‌പേര് തിരുത്തി ഇംഗ്ലണ്ട്



മോസ്‌കോ: മുഴുവന്‍ സമയത്തും അധികസമയത്തും 1-1 പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിലെ അഞ്ചു കിക്കുകളില്‍ നാലെണ്ണം ഇംഗ്ലണ്ട് വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണം മാത്രമേ കൊളംബിയക്ക് വലയിലെത്തിക്കാനായുള്ളൂ. വിജയത്തോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നവരാണെന്നുള്ള ദുഷ്‌പേര് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചു.


മത്സരത്തിന്റെ തുടക്കം മുതല്‍ വിജയം മാത്രം നിശ്ചയമാക്കി ആക്രമിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ കളി. മുന്നേറ്റങ്ങളിലൂടെ നിരവധി അവസരങ്ങളാണ് ഇംഗ്ലണ്ടിന് തുറന്നുകിട്ടിയത്. പക്ഷേ, ഗോളുകള്‍ മാത്രം അകന്നുനിന്നു. 57ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് മുമ്പിലെത്തി. ഒരു ഗോളിന് മുമ്പിലെത്തിയ ഇംഗ്ലണ്ട് വിജയിച്ചുവെന്ന് മത്സരത്തിന്റെ അവസാനം വരെ ആരാധകര്‍ വിചാരിച്ചു. എന്നാല്‍, ഇന്‍ജുറി സമയത്ത് 93ാം മിനുറ്റില്‍ കൊളംബിയയ്ക്കായി മിന ഗോളടിച്ചു. അതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.


എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലും ഇരു ടീമുകളും ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞപ്പോള്‍ ആവേശം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-3 സ്‌കോറില്‍ ഇംഗ്ലണ്ട് വിജയിക്കുകയും വിജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 103