03 July, 2018 11:58:37 PM


വടക്കാഞ്ചേരിയി​ല്‍ വ​യോ​ധി​ക​ന്‍ വീടിനുള്ളില്‍ മ​രി​ച്ച നി​ല​യി​ല്‍ ; ഭാ​ര്യ​ ക​സ്റ്റ​ഡി​യി​ല്‍

ഭാര്യ ഭാരതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു




വടക്കാഞ്ചേരി: വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനി റോഡില്‍ കല്ലുംകുന്നത്ത് ബാലനെ (63) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിയേറ്റാണ് മരണം സംഭവിച്ചത്. ഭാര്യ ഭാരതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതിയും ബാലനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതികള്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നു പറയുന്നു.


സംഭവമറിഞ്ഞ് ഗുരുവായൂര്‍ എസിപി ശിവദാസും വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. രാജന്‍, ഗിരിജന്‍ എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ഭാരതിക്കും ഒരു മകനും മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 69