03 July, 2018 10:45:10 PM


വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​ക്കി​ടെ ബൈ​ക്കി​ടി​ച്ച്‌​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ ദാ​രു​ണാ​ന്ത്യം

കോ​​ട്ട​​യം ഈ​​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ലെ സീ​​നി​​യ​​ര്‍ സി​​പിഓ കെ.​​വി. അ​​ജേ​​ഷാ​ണ്​ മ​​രി​​ച്ച​​ത്




കോ​​ട്ട​​യം: വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​ക്കി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച്‌​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ ദാ​രു​ണാ​ന്ത്യം. കോ​​ട്ട​​യം ഈ​​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ലെ സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പൊ​ലീ​സ്​ ഓ​​ഫി​​സ​​ര്‍ പാ​​മ്പാ​ടി കു​​റി​​യ​​ന്നൂ​​ര്‍​ കു​​ന്നേ​​ല്‍ വി​​ജ​​യ​​​ന്‍റെ മ​​ക​​ന്‍ കെ.​​വി. അ​​ജേ​​ഷാ​ണ്​ (43) മ​​രി​​ച്ച​​ത്. ബൈ​ക്കി​ടി​ച്ച്‌​ തെ​റി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ സ​മീ​പ​ത്തെ എ​യ്‌​ഡ്പോ​സ്​​റ്റിന്‍റെ ഭി​ത്തി​യി​ല്‍ ത​ല​യി​ടി​ച്ച്‌​ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച പെ​​രുമ്പാ​യി​ക്കാ​ട്​ എ​സ്.​എ​ച്ച്‌​ മൗ​ണ്ട്​ പു​​ത്ത​​ന്‍​​പ​​റ​​മ്പി​ല്‍ സി​​നി​​ല്‍ ബി​​ജു​വി​നെ (21) അ​റ​സ്​​റ്റു ചെ​യ്​​തു.



ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച ഒ​ന്ന​ര​യോ​ടെ​ നാ​ഗമ്പ​ടം ബ​സ്​​ സ്​​റ്റാ​ന്‍​ഡി​ന്​ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന്​ അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്കി​ന് അ​ജേ​ഷ് ​കൈ കാ​ണി​ച്ചു​വെ​ങ്കി​ലും നി​ര്‍​ത്താ​തെ ഇ​ടി​ച്ചു വീ​ഴ്‌​ത്തു​ക​യാ​യി​രു​ന്നു. അ​ജീ​ഷി​നെ ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ബി​നോ​യി​യും ചേ​ര്‍​ന്നാ​ണ്​ സി​നി​ലി​നെ പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സി​നിയാണ്​ അജേഷിെന്‍റെ ഭാ​ര്യ.



Share this News Now:
  • Google+
Like(s): 134