03 July, 2018 10:22:35 PM


കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ റിമാന്‍ഡില്‍




തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ദ്ദനവ്, ജസ്‌നയുടെ തിരോധാനത്തിലെ പൊലീസ് അനാസ്ഥ, പരിയാരം മെഡിക്കല്‍ കോളേജിലെ സ്വാശ്രയ കൊള്ള, കേരള യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ എന്നിവക്കെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.


കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജത്ത് ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി അബ്ദുള്‍ റഷീദ് കണ്ണൂര്‍, റിങ്കു പഠിപ്പുരയില്‍, ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി, കിഷോര്‍, സുഹൈല്‍ എന്നിവരെ റിമാന്‍റ് ചെയ്തു. നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു കമ്മറ്റി ആഹ്വാനം ചെയ്തു.



Share this News Now:
  • Google+
Like(s): 49