Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

02 July, 2018 07:29:38 PM


ബുള്ളറ്റ് ഷോറൂമിലെ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ

രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പരാതി ഒതുക്കി

കാസര്‍ഗോട്: കാഞ്ഞങ്ങാട് സൗത്തിലെ സൗത്ത് ഈസ്റ്റ് മോട്ടോര്‍ കോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ റോയല്‍ എന്‍ ഫീല്‍ഡ് ബുള്ളറ്റ് ഷോറൂമില്‍ ഒളിക്യാമറ വെച്ചത് വിവാദമായി. ഷോറൂമില്‍ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്. സംഭവം പിടിക്കപ്പെട്ടതോടെ ഹൊസ്ദുര്‍ഗ് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കാഞ്ഞങ്ങാട് സൗത്തിലെ ഷോറൂമില്‍ പരിശോധന നടത്തി.

ഷോറൂം മാനേജരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു. അതേ സമയം ഷോറൂമിലെത്തുന്ന ഇടപാടുകാരുടെ വാഹനങ്ങളില്‍ നിന്നും പതിവായി പെട്രോള്‍ ഊറ്റിയെടുക്കുന്നത് കണ്ടെത്താനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ഷോറൂം അധികൃതര്‍ പറയുന്നത്. 

അതേ സമയം മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് അതിരഹസ്യമായി ഒളിപ്പിച്ചുവെച്ചത് ഷോറൂമിനകത്തെ റൂമിലാണ്. ഷോറൂമില്‍ അഞ്ചില്‍പ്പരം വനിതാ ജീവനക്കാരുണ്ട്. ഇവരൊക്കെയും ഷോറൂമിലെത്തിയാല്‍ സ്ഥാപനത്തിന്റെ യൂണിഫോം അണിയണമെന്ന നിബന്ധനയുമുണ്ട്. വസ്ത്രം മാറുന്ന മുറിക്കകത്ത് മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുവെച്ചുവെന്നാണ് പരാതി. അതേ സമയം ബുള്ളറ്റ് ഷോറൂമിലെ തൊഴിലാളികള്‍ ചേര്‍ന്ന് തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുവേണ്ടി ചില യൂണിയന്‍ നേതാക്കള്‍ ഷോറൂമിലെത്തിയതായും പറയപ്പെടുന്നു.

യൂണിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും സംസാരവുമൊക്കെ പിടിച്ചെടുക്കാനാണ് രഹസ്യ ക്യാമറ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ബുള്ളറ്റ് ഷോറൂമിനെക്കുറിച്ച്‌ തുടക്കം മുതലേ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നിരുന്നത്. ഷോറൂമിനു വേണ്ടി കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതക്കരികില്‍ നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിടം സകല കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും കാറ്റില്‍പറത്തിയാണെന്ന ആരോപണവും നിലവിലുണ്ട്.Share this News Now:
  • Google+
Like(s): 90