02 July, 2018 07:18:15 PM


നെഹ്റു ട്രോഫി ഭാഗ്യചിഹ്നമത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം




ആലപ്പുഴ: അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ മത്സരം നടത്തുന്നു. എ-4 സൈസ്  ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറില്‍ '66-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയി രിക്കണം. 

തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു ബോധ്യപ്പെട്ടാല്‍ എന്‍ട്രികള്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ രചനയുടെ പൂര്‍ണ അവകാശവും നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിധിനിര്‍ണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ ജൂലൈ 5 നു വൈകിട്ട് അഞ്ചിനു മുമ്പ് കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ -688 001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരത്തിന് 0477 2251349 എന്ന ഫോണില്‍ ബന്ധപ്പെടുക.



Share this News Now:
  • Google+
Like(s): 78