Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

02 July, 2018 06:53:01 PM


വൈദ്യുതി പാഴാക്കരുതെന്ന് മുന്നറിയിപ്പ്; ധൂര്‍ത്തിന് ചുക്കാന്‍ പിടിച്ച് നഗരസഭ

100 വിളക്കുകള്‍ പ്രകാശിപ്പിച്ചിരുന്ന ബയോഗ്യാസ് പ്ലാന്‍റ് അടച്ചിട്ട് 2 വര്‍ഷംഎം.പി.തോമസ്

ഏറ്റുമാനൂര്‍: 'ഫാനും ലൈറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ചതിന് ശേഷം നിര്‍ബന്ധമായും ഓഫാക്കേണ്ടതാണ്.' ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിലെ ഈ മുന്നറിയിപ്പ് സെക്രട്ടറിയുടെ വക. എന്നാല്‍ വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണ് നഗരസഭയിലിപ്പോള്‍. 

വൈദ്യുതി ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് നഗരസഭാ ഓഫീസിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ ഉണ്ടെങ്കിലും ഉത്തരവിട്ടിരിക്കുന്ന സെക്രട്ടറിയും ചെയര്‍മാനും ഉള്‍പ്പെടെ ആരും പാലിക്കുന്നില്ലെന്ന് മാത്രം. കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയ പൊതുജനങ്ങള്‍ക്ക് കാണാനായത് സെക്രട്ടറിയുടെയും ചെയര്‍മാന്‍റെയും കാബിനിലും കൗണ്‍സില്‍ ഹാളിലും വെറുതെ കിടന്ന് കറങ്ങുന്ന ഫാനുകളും പട്ടാപകലും പ്രകാശം പരത്തുന്ന വൈദ്യുതി വിളക്കുകളും. ഈ പറഞ്ഞ സ്ഥലങ്ങളൊക്കെയും വിജനമായിരുന്നു താനും. 

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടിവരും എന്ന് വകുപ്പ് മന്ത്രി എം.എം.മണി വ്യക്തമാക്കിയിട്ട് അധികനാളുകളായില്ല. അതിനിടെയാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഈ ധൂര്‍ത്ത്. ഒരു നല്ല മഴ പെയ്താല്‍ നഗരം ഇരുട്ടിലാകുമെന്ന് കഴിഞ്ഞയിടെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഒരു കൗണ്‍സിലര്‍ ചൂണ്ടികാട്ടിയിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ബയോഗ്യാസ് പ്ലാന്‍റ് നന്നാക്കി പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. നഗരസഭാ മന്ദിരത്തിലും മാര്‍ക്കറ്റിലുമായി 100 ട്യൂബ് ലൈറ്റുകള്‍ പ്രകാശിപ്പിരുന്നത് തൊട്ടടുത്ത് മാലിന്യസംസ്‌കരണത്തിനായി സ്ഥാപിച്ചിരുന്ന ഈ ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള ഗ്യാസ് ഉപയോഗിച്ചായിരുന്നു. ബയോഗ്യാസ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതോടെ ഈ വൈദ്യുതിവിളക്കുകളും പണിമുടക്കി. 

ജോര്‍ജ് പുല്ലാട്ട് ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ  2015 ഒക്ടോബറില്‍ 28 ലക്ഷം രൂപാ മുടക്കി സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്‍റ് ആകെ പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം. താത്ക്കാലികമായി 15 ദിവസത്തേക്ക് അടച്ചിടുന്നുവെന്നായിരുന്നു അറിയിച്ചിരുന്നത്. പക്ഷെ രണ്ട് വര്‍ഷമാകാറായിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല. ഇതിനിടെ നഗരസഭാ ഓഫീസ് പരിസരവും സ്വകാര്യ ബസ് സ്റ്റാന്റും സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറി.

നഗരസഭാ ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ഒരു വഴിയ്ക്ക് വൈദ്യുതി പാഴാക്കുന്നതോടൊപ്പം തന്നെ നഗരത്തിലെ പ്രധാന വീഥികളില്‍ പലയിടത്തും വഴിവിളക്കുകള്‍ പട്ടാപകലും ദിവസങ്ങളോളം തെളിഞ്ഞുകിടക്കുന്നതും പതിവായി. ശക്തിനഗറില്‍ ശക്തിറോഡില്‍ മൂന്നാഴ്ച രാവും പകലും ഒരു പോലെ തെളിഞ്ഞുകിടന്ന വഴിവിളക്കുകളിലേക്ക് അധികൃതരുടെ ശ്രദ്ധ പതിഞ്ഞതു തന്നെ മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു. ആരും ഉപയോഗിക്കുന്നില്ലെങ്കിലും വെറുതെ വൈദ്യുതി പാഴാക്കുന്ന പ്രവണത മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും തുടര്‍ന്നുവരുന്നുണ്ട്.  Share this News Now:
  • Google+
Like(s): 159