02 July, 2018 06:49:56 PM


കെവിന്‍ വധം: ഗാന്ധിനഗര്‍ മുന്‍ എസ്ഐ നിയമലംഘനം നടത്തിയെന്ന് കോടതി

നീനുവിനെ കോടതിയില്‍ ഹാജരാക്കാതെ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു




ഏറ്റുമാനൂര്‍: കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ന്‍ എ​സ്‌ഐ എം.​എ​സ് ഷി​ബു നി​യ​മ​ലം​ഘ​നം ന​ട​ത്തി​യതായി കോ​ട​തിയുടെ പരാമര്‍ശം. നീ​നു​വി​ന്‍റെ അ​ച്ഛ​ന്‍ ചാ​ക്കോ​യു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഏ​റ്റു​മാ​നൂ​ര്‍ ഫ​സ്റ്റ് ക്ലാ​സ് ജൂ​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യുടേതാണ് ഈ ​പ​രാ​മ​ര്‍​ശം.

നീ​നു​വി​നെ കാ​ണാ​നി​ല്ലെ​ന്ന ചാ​ക്കോ​യു​ടെ പ​രാ​തി​യി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍  എ​സ്‌ഐ ആ​യി​രു​ന്ന ഷിബു ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​താണ് കോ​ട​തിയുടെ വി​മ​ര്‍​ശി​ശനത്തിന് വിഷയമായത്. നീ​നു​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്നത്. എന്നാല്‍ ഇ​തി​നു മു​തി​രാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നാ​ണ് എ​സ്‌ഐ ശ്ര​മി​ച്ച​തെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. എസ്ഐ നേരായ വഴിയില്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ല്‍ ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 

അ​തേ​സ​മ​യം, കെ​വി​നെ ക്രൂ​ര​മാ​യി കൊ​ല​ ചെ​യ്ത​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടാ​യ​താ​യി തെ​ളി​ഞ്ഞി​ട്ടും നീ​നു​വി​ന്‍റെ അ​മ്മ ര​ഹ്ന​യെ അ​റ​സ്റ്റു ചെ​യ്തു ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​രുന്നി​ല്ല. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ടും കൊ​ല്ല​ത്തെ ഒ​രു ജ​ന​പ്ര​തി​നി​ധി​യോ​ടും ര​ഹ്ന​യ്ക്ക് അ​ടു​ത്ത​ ബ​ന്ധ​മു​ള്ള​താ​യി ആ​രോ​പ​ണ​മുയര്‍ന്നിരുന്നു. കെ​വി​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ത​ലേ​ന്നു വൈ​കും​വ​രെ തെ​ന്‍​മ​ല​യി​ലെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ഹ്ന കെ​വി​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോകുകയായിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും. അതേസമയം, നീനുവിനെ ചികിത്സിച്ച ഡോക്ടറോട് മൊഴി നല്‍കാനായി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 24