01 July, 2018 10:08:05 PM


ഏറ്റുമാനൂരില്‍ പട്ടാപകല്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

അന്യസംസ്ഥാന തൊഴിലാളി ഒളിവില്‍




ഏറ്റുമാനൂര്‍: പട്ടാപകല്‍ റോഡിലൂടെ നടന്നു വരുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ശ്രമം. ഇയാളില്‍ നിന്നും കുതറി ഓടിയ പെണ്‍കുട്ടി തൊട്ടടുത്ത പുരയിടത്തിലെ കുറ്റികാട്ടില്‍ വീണു. കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ തൊഴിലാളി ഓടി രക്ഷപ്പെട്ടു. 

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ - അതിരമ്പുഴ കാട്ടാത്തി റോഡില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഒരു ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി കറി പൗഡറുകളുമായി വീടുകള്‍ കയറുന്നതിനിടെയാണ് റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ആക്രമണമുണ്ടായത്. 

ഒളിഞ്ഞിരുന്ന അന്യസംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മലയാളത്തിലായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്.  പെണ്‍കുട്ടി ഓടി രക്ഷപെടുന്നതിനിടയില്‍ ഷാളില്‍ ഇയാള്‍ പിടുത്തമിട്ടുവെങ്കിലും അത് ഉപേക്ഷിച്ച് ഓടിയ പെണ്‍കുട്ടി പറമ്പിലെ പുല്ലില്‍ തട്ടി വീടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഭയന്ന് വിറച്ച പെണ്‍കുട്ടിയെ പോലീസ് ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഉടമയെ വിളിച്ചുവരുത്തി കൂടെ പറഞ്ഞയച്ചു. ഏറ്റുമാനൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

യാതൊരു രേഖകളുമില്ലാതെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമാനൂരിലും പ്രരിസരങ്ങളിലും തമ്പടിച്ചിട്ടുണ്ട്്. എതാനും നാള്‍ മുന്‍പ് വഴിയിലൂടെ നടന്നു വരുകയായിരുന്ന വിട്ടമ്മയെ കയറിപിടിക്കാന്‍ ശ്രമം നടന്നിരുന്നു. മോഷണവും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവരികയാണ്.



Share this News Now:
  • Google+
Like(s): 489