01 July, 2018 10:06:09 PM


ബി.ജെ.പി എം.എല്‍.എയുടെ മകന്‍ യുവാവിനെ കാറില്‍ നിന്ന് വലിച്ച് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

നീരവ് ഉപധ്യായ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്



ദില്ലി: രാജസ്ഥാനില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ യുവാവിനെ കാറില്‍ നിന്ന് വലിച്ചിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.  ബന്‍സ്വാര എം.എല്‍.എ ധന്‍ സിങ് റാവത്തിന്റെ മകന്‍ രാജ റോഡില്‍ പരസ്യമായി യുവാവിനെ ആക്രമിച്ച സംഭവം ഒരു മാസം മുന്‍പാണ് നടന്നതെങ്കിലും ഇപ്പോഴാണ് വീഡിയോ പുറത്തുവന്നത്. സമീപത്തെ സി.സി.ടി.വിയില്‍ നിന്നുള്ളതാണ് ദൃശ്യം. രാജ സഞ്ചരിച്ച കാര്‍ യുവാവിന്റെ കാറിനെ മറികടക്കുകയും നിര്‍ത്തിയിട്ടപ്പോള്‍ ഇറങ്ങിവന്ന് മര്‍ദിക്കുകയുമായിരുന്നു.


രാജയുടെ കൂടെയുള്ളവരും യുവാവിനെ മര്‍ദിക്കുന്നുണ്ട്. നീരവ് ഉപധ്യായ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. വണ്‍ വേ റോഡില്‍ കൂടി പോകുമ്പോഴായിരുന്നു സംഭവമെന്ന് നീരവ് പറയുന്നു. അവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. തുടര്‍ന്ന് ചെറിയ തര്‍ക്കമുണ്ടായി. ഞാന്‍ പരാതി നല്‍കുന്നില്ല. അവര്‍ ഏഴ്- എട്ട് ആളുകളുണ്ടായിരുന്നുവെന്നും നീരവ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 121