Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

01 July, 2018 08:49:45 PM


തിരുവഞ്ചൂരില്‍ വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവഞ്ചൂര്‍ നരിമറ്റം കാക്കനാട് പ്രവീണ്‍ സോമന്‍ ആണ് മരിച്ചത്




കോട്ടയം: തിരുവഞ്ചൂര്‍ നാലുമണിക്കാറ്റില്‍ വാന്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവഞ്ചൂര്‍ നരിമറ്റം അമ്പലത്തിന് സമീപം കാക്കനാട് സോമന്‍ - രമണി ദമ്പതികളുടെ മകന്‍ പ്രവീണ്‍ സോമന്‍ (22) ആണ് മരിച്ചത്. തിരുവഞ്ചൂര്‍ - മണര്‍കാട് റോഡില്‍ ഞായറാഴ്ച രാവിലെ 9.30 മണിയോടെ നാലുമണികാറ്റിന് സമീപമുള്ള കുരിശുപള്ളിയ്ക്കു മുന്നിലായിരുന്നു അപകടം. മണര്‍കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ഓമ്നി വാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി സൂര്യ (സൗദി). സംസ്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 408