30 June, 2018 10:15:40 PM
തിരുവനന്തപുരം കാട്ടാകടയില് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
അപകടം റോഡ് മുറിച്ചുകടന്ന വൃദ്ധയെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവെ

തിരുവനന്തപുരം: ബൈക്കില്‍ പോകവേ റോഡ് മുറിച്ച് കടന്ന വൃദ്ധയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ ബൈക്ക് യാത്രികന് റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് സമീപം ഉണ്ടായ അപകടത്തില്‍ കട്ടയ്ക്കോട് നാടുകാണി സ്വദേശി അനില്‍ രാജ് ആണ് മരിച്ചത്. കാട്ടാക്കട - തൂങ്ങാംപാറ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ പശ്ചാത്തലത്തില്‍ കാട്ടാക്കട ജംഗ്ഷന് സമീപം ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിരുന്നു. ഇവിടെയായിരുന്നു അപകടം. അനില്‍ രാജിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ വൃദ്ധ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.