30 June, 2018 10:04:46 PM


ഫ്രാന്‍സിനു മുന്‍പില്‍ തകര്‍ന്ന്‍ അര്‍ജന്‍റീന ലോകകപ്പില്‍ നിന്നും പുറത്തേക്ക്

മെസ്സിയുടെ ലോകപ്പ് എന്ന സ്വപ്നത്തിന് ഇതോടെ തിരശ്ശീല വീണു



മോസ്കോ : പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനു മുന്‍പില്‍ തകര്‍ന്ന്‍ അര്‍ജന്‍റീന ലോകകപ്പില്‍ നിന്നും പുറത്തേക്ക് 3-4 എന്നീ ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്‍റീനയെ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടമാണ് ഇരു ടീമും കാഴ്ച്ച വെച്ചത്. 13-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ അന്റേ്ായ്ന്‍ ഗ്രീസ്‌മെന്‍ 57ആം മിനിറ്റില്‍ ബെഞ്ചമിന്‍ 64,68 മിനിറ്റില്‍ എംബപ്പെ എന്നിവരാണ് ഫ്രാന്‍സിന്റെ വിജയ ഗോള്‍ നേടിയത്. ഇരട്ട ഗോള്‍ നേട്ടത്തോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ വിജയശില്‍പ്പി.


41ആം മിനിറ്റില്‍ ഡി മരിയ, രണ്ടാം പകുതിയിലെ രണ്ടാം പകുതിയിലെ 48ആം മിനിറ്റില്‍ ഗബ്രിയേല്‍ മെക്കാര്‍ഡോ, ഇഞ്ചുറി ടൈമില്‍ (90+3) സെര്‍ജിയോ എന്നിവര്‍ അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി. മെസ്സിയുടെ ചുമലിലേറി റഷ്യന്‍ ലോകകപ്പ് നേടാന്‍ എത്തിയ അര്‍ജന്റീന ഒടുവില്‍ തലതാഴ്ത്തിയാണ് ലോകകപ്പില്‍ നിന്നും മടങ്ങുന്നത്. മെസ്സിയുടെ ലോകപ്പ് എന്ന സ്വപ്നത്തിനും ഇവിടെ തിരശ്ശീല വീഴുന്നു.



Share this News Now:
  • Google+
Like(s): 96