29 June, 2018 02:25:05 PM


കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെഎസ്‌ആര്‍ടിസി - മന്ത്രി ശശീന്ദ്രന്‍

കണ്ടക്ടര്‍ ഒഴിവില്‍ അഡൈ്വസ് മെമ്മോ കൈപറ്റിയവര്‍ക്ക് ജോലി നല്‍കാനാവില്ല




തിരുവനന്തപുരം: കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാത്ത സ്ഥാപനമാണ് കെഎസ്‌ആര്‍ടിസിയെന്നും അതിനാല്‍ പുതിയ നിയമനങ്ങളോന്നും സാധ്യമാകില്ലെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ്  കെഎസ്‌ആര്‍ടിസിയുടെ ശോചനീയാവസ്ഥ മന്ത്രി വെളിപ്പെടുത്തിയത്.

കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍ ഒഴിവില്‍ അഡൈ്വസ് മെമ്മോ കൈപറ്റിയ ഉദ്യോഗര്‍ഥികളോട് അനുഭാവമുണ്ട്. പക്ഷേ ജോലി നല്‍കാന്‍ കഴിയില്ല. അവര്‍ കോടതിയെ സമീപിച്ചാലും നിയമപരമായി നേരിടുമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള നിയമനം നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ ശരിവെച്ചിരുന്നു. ഇതോടെ ലിസ്റ്റില്‍ പേര് വന്ന 4051 ഉദ്യോഗാര്‍ഥികളാണ് പ്രതിസന്ധിയിലായത്. കെഎസ്‌ആര്‍ടിസി അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കമാണ് നിയമനം നിരോധിക്കാനുള്ള പ്രധാന കാരണമെന്ന് അധികൃതര്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 59