29 June, 2018 02:13:13 PM


പോ​ത്തു​ക​ളു​മാ​യി പോ​യ വാ​ഹ​നം ത​ട​ഞ്ഞ് ആ​ക്ര​മ​ണം; ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

അ​റ​സ്റ്റ് ന​ര​ഹ​ത്യാ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി




കൊ​ല്ലം: പോ​ത്തു​ക​ളു​മാ​യി പോ​യ വാ​ഹ​നം ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. പൂ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ക്ക​റ്റി​ലെ ഇ​റ​ച്ചി വ്യാ​പാ​രി ജ​ലാ​ലു​ദ്ദീ​ന്‍, വാ​ഹ​ന ഡ്രൈ​വ​ര്‍ സാ​ബു, ജ​ലാ​ലു​ദ്ദീ​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ജ​ലീ​ല്‍ എ​ന്നി​വ​ര്‍​ക്കു നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പു​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു ക​ന്നു​കാ​ലി​ക​ളു​മാ​യി വ​ന്ന ലോ​റി​യെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ബൈ​ക്ക് കു​റു​കെ നി​ര്‍​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജ​ലാ​ലു​ദ്ദീ​നെ മ​ര്‍​ദി​ക്കു​ന്ന​തു​ക​ണ്ടു ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ജ​ലീ​ലി​നു മ​ര്‍​ദ​ന​മേ​റ്റ​ത്. അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ര​ഹ​ത്യാ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 66