Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

29 June, 2018 09:01:46 AM


റെക്കോർഡ് തകർച്ച: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

ഒരു മാസത്തിനിടെ മൂന്ന് രൂപയുടെ ഇടിവ്; നാണ്യപ്പെരുപ്പം കൂടും



കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ആയതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരെ 69.10 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഒരു മാസത്തിനിടെ മൂന്ന് രൂപയുടെ ഇടിവാണ് സംഭവിച്ചത്. നാണ്യപ്പെരുപ്പം കൂടുവാനും ഇറക്കുമതി ഉത്പന്നങ്ങൾക്ക് വിലയേറാനും കാരണമാകും.

ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസയാണ് വ്യാഴാഴ്ച ഇടിഞ്ഞത്. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ഒരു ഡോളറിന് 70 രൂപ എന്ന നിലയിലെത്തുമെന്നാണ് സാമ്പത്തിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രൂപയുടെ വിലയിടിവ് നാട്ടില്‍ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കുമെങ്കിലും വിനിമയ നിരക്കിലെ ഇടിവ് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.

അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പു കുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജോലി ആശങ്കക്കിടയില്‍ ഇത് തെല്ലാരാശ്വാസമാണ് നല്‍കുന്നത്. സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യുഎഇ ദിര്‍ഹം, ബഹ്‌റിന്‍, കുവൈത്ത് ദിനാറുമെല്ലാം ഉയര്‍ന്ന നിരക്കിലെത്തി.

പ്രമുഖ എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് പ്രകാരം സഊദി റിയാല്‍ 18.36 രൂപക്ക് മുകളിലാണ് വിപണം നടക്കുന്നത്. 18.92 രൂപയിലാണ് ഖത്തര്‍ റിയാലിന് ലഭിക്കുന്നത്.! 18.76 ദിര്‍ഹത്തിലാണ് യുഎഇയുടെ നില. കുവൈത്ത് ദിനാറിന് 227.34 രൂപയാണ് ലഭിക്കുന്നത്. ബഹ്‌റൈന്‍ ദിനാര്‍ 183.01 രൂപയും ഒമാനി റിയാല്‍ 

178.97 രൂപക്കുമാണ് വിപണനം നടക്കുന്നത്.

പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകുന്നുണ്ടെങ്കിലും നാട്ടില്‍ അനുഭവിക്കുന്ന ഭാവി ഭവിഷ്യത്ത് ആശങ്കക്കിട നല്‍കുന്നുണ്ട്. അതേസമയം കയറ്റുമതിക്കാരാണ് മൂല്യത്തകര്‍ച്ചയില്‍ സന്തോഷിക്കുന്ന മറ്റൊരു കൂട്ടര്‍. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഐ.ടി സേവനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവക്ക് മികച്ച വില ലഭിക്കാന്‍ ഇത് ഇടയാക്കും. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

ലോക കറന്‍സികളില്‍ ഏറ്റവും വേഗത്തില്‍ തകര്‍ച്ച നേരിടുന്നത് രൂപയാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഇറക്കുമതിച്ചെലവു കൂടുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച വരുത്തുന്ന പ്രധാന ആഘാതം. ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും.

ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൊണ്ടു നിര്‍മിക്കുന്ന കംപ്യൂട്ടറുകള്‍ അടക്കമുള്ള സാധനങ്ങളുടെ വിലയും വലിയ തോതില്‍ കൂടും. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് (കറന്റ് അക്കൗണ്ട് കമ്മി) കൂടുന്നത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കും. പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനിയും കുതിക്കാന്‍ ഇതു വഴിയൊരുക്കും. ഉയര്‍ന്ന ഇന്ധന വില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും. പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം. വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായും വിനോദത്തിനായുമുള്ള യാത്രകള്‍ക്കും ചെലവേറും.



Share this News Now:
  • Google+
Like(s): 212