29 June, 2018 08:51:40 AM


"ആ ഫ്‌ളക്‌സുകള്‍ നീക്കൂ" - ജര്‍മന്‍ ആരാധകരോടു കലക്‌ടര്‍

പുറത്തായ ടീമുകളുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്നും കളക്ടർ




കണ്ണൂര്‍: ലോകകപ്പില്‍ നിന്നുള്ള ജര്‍മനിയുടെ പുറത്താകലില്‍ തകര്‍ന്നിരിക്കുന്ന ആരാധകരെ അല്‍പം ട്രോളി കണ്ണൂര്‍ കലക്‌ടറുടെ ഉപദേശം. "കണ്ണൂരിലെ എല്ലാ ജര്‍മന്‍ ആരാധകരും ജര്‍മന്‍ ടീമിന്‌ വേണ്ടി വച്ച എല്ലാ ഫ്‌ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു."- കലക്‌ടര്‍ മീര്‍ മുഹമ്മദ്‌ അലി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

ബുധനാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ 2-0ന്‌ ജര്‍മനിയെ പരാജയപ്പെടുത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ആരാധകരുടെ മനസിലെ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടുള്ള കലക്‌ടറുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും നിരവധി ഫ്‌ളക്‌സുകളാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌.

ലോകകപ്പ്‌ കഴിയുന്നതോടെ ഇവ നീക്കംചെയ്യുന്നതിനുതന്നെ വലിയ അധ്വാനം വേണ്ടിവരും. ഈ സാഹചര്യത്തിലാണ്‌ പുറത്തായ ടീമുകളുടെ ആരാധകര്‍ സ്വമേധയാ ഫ്‌ളക്‌സുകള്‍ നീക്കംചെയ്യണമെന്ന അഭ്യര്‍ഥനയുമായി കലക്‌ടര്‍ രംഗത്തെത്തിയത്‌



Share this News Now:
  • Google+
Like(s): 18