28 June, 2018 11:36:06 PM
ആലപ്പുഴയ്ക്ക് മാതൃകയായി പുന്നപ്ര മാതൃക പൊലീസ് സ്റ്റേഷന്
പുന്നപ്ര ശിശു - സ്ത്രീ - വയോജന സൗഹൃദ സ്റ്റേഷനാകുന്നു

ആലപ്പുഴ: കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ അടിപൊളി പാര്‍ക്ക്, കുട്ടിസൈക്കിളും, പന്തും, ബലൂണും അങ്ങനെ മുറിനിറയെ കളിപ്പാട്ടങ്ങള്‍. മുറിയാണെങ്കിലോ കുട്ടിക്കൂട്ടങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളും പൂക്കളുടെയും കുട്ടികള്‍ പട്ടം പറത്തുന്നതിന്റെയും സുന്ദര ചുവര്‍ചിത്രങ്ങള്‍ കൊണ്ട് അലംകൃതം. കുഞ്ഞുങ്ങളെ കിടത്തിയുറക്കാന് തൊട്ടില്.
പറഞ്ഞ് വന്നത് ഏതെങ്കിലും അങ്കണവാടിയേകുറിച്ചാണെന്ന് വിചാരിച്ചാല്‍ തെറ്റി. മുഖം മിനുക്കി ജില്ലയ്ക്ക് തന്നെ മാതൃകയായ പുന്നപ്ര പോലീസ് സ്റ്റേഷനെകുറിച്ചാണ്. പുന്നപ്രയിലെ ജനമൈത്രി പോലീസ് സ്റ്റേഷന് കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ഇടവും, സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും സഹായകേന്ദ്രങ്ങള്‍ ഒരുക്കിയും കൗണ്‍സിലിംഗ് സെന്ററും ഒരുക്കി ജില്ലയിലെ ആദ്യ മാതൃകാ പോലീസ് സ്റ്റേഷനാകുകയാണ്.