28 June, 2018 03:08:22 PM


മുംബൈയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകർന്നു വീണ് 5 മരണം

സ്ഥലത്ത് നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചുമുംബൈ: മുംബൈയില്‍ ജനവാസമേഖലയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ചെറുവിമാനമാണ് തകര്‍ന്നു വീണത്. ഘട്‌കോപാര്‍ എന്ന സ്ഥലത്ത് സര്‍വോദയ ആശുപത്രിക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.വിമാനം തകര്‍ന്നുവീണതോടെ കെട്ടിടത്തിന്‌ തീപിടിച്ചു.


അറ്റകുറ്റപണിക്കുശേഷം പരീക്ഷണപറക്കല്‍ നടത്തുകയായിരുന്നു വിമാനം. പൈലറ്റ് , കോ പൈലറ്റ്, ഒരു എഞ്ചിനീയര്‍ , രണ്ട് യാത്രക്കാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്‌. വിമാനം തകര്‍ന്ന് വീണിടത്ത് നിന്നിരുന്നയാളും മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അഗ്‌നിരക്ഷാ സേനയും ആംബുലന്‍സ് അടക്കമുളള സജ്ജീകരണങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 12 അഗ്നി ശമന യൂണിറ്റുകളാണ് പുറപ്പെട്ടിട്ടുള്ളത്.Share this News Now:
  • Google+
Like(s): 273