28 June, 2018 09:11:40 AM


'മടിയൻ'മാരായ 153 ജീവനക്കാരെ കെ.എസ്.ആർ.ടി.സി സ്ഥലംമാറ്റി

'ശിക്ഷ' 6 മാസത്തിനിടെ 10 ദിവസത്തിൽ താഴെ മാത്രം ജോലി ചെയ്തവര്‍ക്ക്



കൊല്ലം: ആറുമാസത്തിനിടെ പത്തുദിവസത്തിൽ താഴെ മാത്രം ജോലിചെയ്ത 153 കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സ്ഥലംമാറ്റി. ഡ്രൈവർമാരും കണ്ടക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. മാറ്റിയ 33 കണ്ടക്ടർമാരിൽ വനിതകളുമുണ്ട്. ജീവനക്കാർ കുറഞ്ഞ കാസർകോട്ടേക്കാണ് മിക്കവരെയും നിയമിച്ചത്. ജൂൺ 23-നാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജിങ് ഡയറക്ടർ പുറപ്പെടുവിച്ചത്. കൃത്യമായി ജോലിക്കെത്താത്ത ഇത്തരം ജീവനക്കാരെക്കൊണ്ട് കോർപ്പറേഷന് യാതൊരു പ്രയോജനവുമില്ലന്ന് അധികൃതർ പറയുന്നു.


ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്ന സ്ഥാപനത്തിൽ പുതിയ തൊഴിൽ സംസ്കാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ജീവനക്കാരൻ വർഷത്തിൽ 20 ദിവസംപോലും ജോലി ചെയ്യാതിരുന്നാൽ സ്ഥാപനത്തിനോ അയാൾക്കോ പ്രയോജനമില്ല. ഡ്രൈവർമാരുടെ ക്ഷാമംകാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നുവെന്നും അധികൃതർ പറയുന്നു. അതേസമയം, സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉത്തര കേരളത്തിലേക്ക് മാറ്റിയത് ക്രൂരമാണെന്നാണ് ജീവനക്കാരുടെ ആരോപണം



Share this News Now:
  • Google+
Like(s): 132