27 June, 2018 08:55:30 AM


വാഹനപരിശോധനക്കിടെ പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; ഒരാള്‍ പിടിയില്‍

22 ലക്ഷം രൂപയുമായി പിടിയിലായത് എറണാകുളം സ്വദേശി ഷുക്കൂര്‍



പാലക്കാട്: പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. എക്സൈസിന്റ വാഹന പരിശോധനക്കിടെ ആണ് 22 ലക്ഷം രൂപ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. വാളയാര്‍ എക്സൈസ് ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പണം കടത്തിയ എറണാകുളം സ്വദേശി ഷുക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.



Share this News Now:
  • Google+
Like(s): 172