Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

27 June, 2018 08:48:43 AM


ഒരു അഡാർ ലൗ: സംവിധായകനെതിരെ പരാതിയുമായി നിർമ്മാതാവ്

30 ലക്ഷം കൈപ്പറ്റിയിട്ടും ചിത്രം പൂർത്തിയാക്കുന്നില്ലെന്ന്



കൊച്ചി: ഒരു അഡാർ ലൗ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഒസേപ്പച്ചൻ. സിനിമ സംവിധാനം ചെയ്യാൻ 30 ലക്ഷം രൂപ  കൈപ്പറ്റിയിട്ടും ചിത്രം പൂർത്തിയാക്കാതെ സംവിധായകൻ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നിർമ്മാതാവിന്‍റെ പരാതി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഫിലിം ചേംബറിനുമാണ് ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാവ് പരാതി നൽകിയത്.

സംവിധായകന്‍റെ ഈ പെരുമാറ്റം കാരണം തനിക്ക് മുന്നോട്ട്  പോകാനാകുന്നില്ല. അതിനാൽ എത്രയും വേഗം പ്രശ്നത്തിൽ ഇടപെടണമെന്നും തന്‍റെ ചിത്രം പൂർത്തിയാകുന്നത് വരെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഒമർ ലുലുവിനെ അനുവദിക്കരുതെന്നും ഔസേപ്പച്ചന്റെ പരാതിയിൽ പറയുന്നുണ്ട്. പ്രശ്നത്തിൽ ഇടപെട്ട കേരള ഫിലിം ചേംബർ ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.  പരിഹാരശ്രമങ്ങൾ തുടരുന്നതായി ഒമർലുലുവും സ്ഥിരീകരിച്ചിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 59