25 February, 2016 04:30:51 PM


കുമ്മനത്തിന്‍റെ നഗ്നഫോട്ടോ സോഷ്യല്‍‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍



തൃശൂര്‍ : ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ നഗ്നഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പാറപ്പുറം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കെ.കെ.സുമേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാരോപിച്ചാണ് ഇയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുമ്മനത്തിന്‍റെ നഗ്നഫോട്ടോ ക്രിത്രിമമായി തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി നിയോജകമണ്ഡലം കമ്മറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K