Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

26 June, 2018 09:24:33 PM


ബൈക്ക് യാത്രികന്‍ അതിരമ്പുഴയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു

ഫോര്‍ട്ട്‌കൊച്ചി നെല്ലികടവ് കൊല്ലാനശേരില്‍ ജസ്റ്റിന്‍ ആണ് മരിച്ചത്


ഏറ്റുമാനൂര്‍: റയില്‍വേ കരാര്‍കാരന്‍റെ സൂപ്പര്‍വൈസര്‍ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് മരിച്ചു. ഫോര്‍ട്ട്‌കൊച്ചി നെല്ലികടവ് കൊല്ലാനശേരില്‍ ജേക്കബിന്‍റെ മകന്‍ ജസ്റ്റിന്‍ കെ.ജേക്കബ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ട് മണിയോടെ അതിരമ്പുഴ ഗവ. ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. 

ഏറ്റുമാനൂര്‍ റയില്‍വേ ട്രാക്കിന്റെ നവീകരണജോലികള്‍ക്കിടെ കരാര്‍കാരന്റെ അമ്പലപ്പുഴയിലെ നിര്‍മ്മാണ സ്ഥലത്തേക്ക് സാധനങ്ങല്‍ കയറ്റികൊണ്ടുപോയ ലോറിക്കടിയില്‍പെട്ടാണ് അപകടമുണ്ടായത്. പിന്നാലെ ബൈക്കില്‍ പോയ ജസ്റ്റിന്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ഗട്ടറില്‍ വീണ് ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ലോറിയുടെ പിന്‍ചക്രങ്ങള്‍ ശരീരത്തുകൂടി കയറി ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് മണിയോടെ മരണമടഞ്ഞു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികല്‍  സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഷീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.  




Share this News Now:
  • Google+
Like(s): 315