Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

26 June, 2018 08:58:37 PM


രാസവസ്തുക്കൾ ചേർത്ത മീൻ വിൽപ്പന ഏറ്റുമാനൂരിലും കർശന പരിശോധന

തെര്‍മോക്കോള്‍ പെട്ടികള്‍ക്ക് വീണ്ടും നിരോധനംഏറ്റുമാനൂർ: രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങൾ വിൽപ്പനയ്ക്കായി ഏറ്റുമാനൂരിലും എത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള മത്സ്യ മാർക്കറ്റിൽ പരിശോധന കർശനമാക്കുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിയാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.

ജില്ലാ ഫുഡ് സേഫ്റ്റി അധികൃതരുടെ സഹായവും തേടും. ഫോര്‍മാലിന്‍റെ അളവ് കണ്ടെത്തുന്നതിന് സഹായകമാകുന്ന കിറ്റുകള്‍ നഗരസഭാ തലത്തിലും ഉപയോഗയോഗ്യമാക്കണമെന്ന് ഫുഡ് സേഫ്റ്റി ഓഫീസറോട് ആരോഗ്യകാര്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് ആവശ്യപ്പെട്ടിരുന്നു.

മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ മത്സ്യ മാർക്കറ്റായ ഏറ്റുമാനൂരിൽ ഹോൾസെയിൽ, റീട്ടെയിൽ വിഭാഗങ്ങളിലായി ദിനം പ്രതി ലക്ഷക്കണക്കിനു രൂപയുടെ മീനുകളാണ് വിൽക്കുന്നത്. മാസങ്ങള്‍ക്കു മുൻപ് മാർക്കറ്റിന്‍റെ പരിസരത്ത് നിന്ന് ഫോർമാലിൻ പോലുള്ള  രാസവസ്തു കുത്തിവെയ്ക്കാൻ ഉപയോഗിച്ചുരുന്നത് എന്ന് സംശയിക്കുന്ന സിറിഞ്ചുകൾ കണ്ടെത്തിയത് വിവാദമായിരുന്നു. എന്നാൽ തുടർനടപടിയുണ്ടായില്ല. ഫോര്‍മാലിന്‍ കലര്‍ത്തി എത്തുന്ന മീനുകളിലും അല്ലാത്തവയിലും വ്യാപാരികൾ വീണ്ടും ഫോർമാലിൻ കുത്തിവെയ്ക്കുന്നുവെന്നായിരുന്നു ആക്ഷേപം. 

വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിന് കൊണ്ടുപോകുന്ന മീനുകളിൽ നിലവാരമില്ലാത്തവ അധികൃതർ തിരിച്ചയക്കുന്നത് ഏറ്റുമാനൂർ മാർക്കറ്റിൽ യഥേഷ്ടം എത്തുന്നുവെന്നും ആക്ഷേപമുണ്ട്. ഇതിനിടെ മത്സ്യമാര്‍ക്കറ്റില്‍ തെര്‍മോക്കോള്‍ പെട്ടികളില്‍ മത്സ്യം എത്തിക്കുന്നതും വിപണനം ചെയ്യുന്നത് നിരോധിക്കുന്നതായി മുനിസിപ്പല്‍ ചെയര്‍മാന്‍ ചാക്കോ ജോസഫ് പറഞ്ഞു.  

മാർക്കറ്റിൽ ഖരമാലിന്യ സംസ്ക്കരണത്തിനായി നേരത്തെയുണ്ടായിരുന്ന ഇൻസിനറേറ്റർ കേടായത് അമിതമായ രീതിയിൽ തെർമോകോൾ പെട്ടികൾ ഇതിലിട്ട് കത്തിച്ചതിനെ തുടർന്നായിരുന്നു. ഇത് കത്തുമ്പോൾ അന്തരീക്ഷമാകെ വിഷ പുക വ്യാപിക്കുകയും ചെയ്തിരുന്നു. പരാതി വ്യാപകമായതോടെ നഗരസഭാ ഭരണസമിതി ചാര്‍ജെടുത്ത പിന്നാലെ തെര്‍മോക്കോള്‍ പെട്ടികളുടെ ഉപയോഗം നിരോധിച്ചിരുന്നു. എന്നാല്‍ നടപടി കര്‍ശനമാക്കാതിരുന്നതിനെ തുടര്‍ന്ന് നഗരസഭാ ഓഫീസ് പരിസരവും മാര്‍ക്കറ്റ് പരിസരവും തെര്‍മോക്കോള്‍ കൊണ്ട് നിറയുകയായിരുന്നു.

ഇതിനിടെ അമ്പത്തൊന്ന് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കും നഗരസഭാ പരിധിയില്‍ നിരോധിച്ചിരുന്നു. പക്ഷെ തുടര്‍പരിശോധനകളും നടപടികളും ഉണ്ടായില്ല. നഗരസഭാ ആരോഗ്യവിഭാഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ആകെയുള്ള മൂന്ന് ജീവനക്കാരും സ്ത്രീകള്‍ ആയതാണ് പരിശോധന കര്‍ശനമാക്കുന്നതിന് തടസമായി ചൂണ്ടികാണിക്കപ്പെട്ടത്. രാത്രികാലങ്ങളിലാണ് മത്സ്യമാര്‍ക്കറ്റ് ഉണരുക. ഈ സമയം സ്ത്രീജീവനക്കാര്‍ക്ക് ഇവിടേക്ക് തിരിഞ്ഞുനോക്കാനും പറ്റില്ല. താല്‍ക്കാലിക ജീവനക്കാരനെകൊണ്ട് പരിശോധന നടത്തിക്കാന്‍ നിയമം അനുശാസിക്കുന്നുമില്ല. ഇതിനിടെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളും തെര്‍മോക്കോള്‍ പെട്ടികളും ഓടയിലും പരിസരങ്ങളിലും നിക്ഷേപിക്കുന്നത് ഒട്ടേറെ പരിസ്ഥിതിപ്രശ്നങ്ങള്‍ക്കിടയാക്കുന്നു.  
Share this News Now:
  • Google+
Like(s): 375