Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

26 June, 2018 01:14:31 PM


ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും എതിരെ തൃശൂരിലും പോസ്റ്ററുകള്‍

പ്രതിഷേധിച്ച കോൺഗ്രസുകാർക്ക് എതിരെയുള്ള നടപടി പിൻവലിക്കണം



തൃശൂര്‍: രാജ്യസഭാ സീറ്റ് സംബന്ധിച്ച തർക്കം കോണ്‍ഗ്രസില്‍ തീരുന്നില്ല. തൃശൂർ ഡിസിസി ഓഫീസിനു  മുന്നിലും പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിച്ച കോൺഗ്രസുകാർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും എതിരായ രൂക്ഷ വിമര്‍ശനങ്ങളും പോസ്റ്ററുകളിലുണ്ട്. വിമര്‍ശനങ്ങളെ എന്തിനാണ് നേതാക്കള്‍ ഭയക്കുന്നത്, പ്രതിഷേധിച്ചവരെ പുറത്താക്കുന്നതെന്തിനാണ്, കള്ളന്മാരാണ് ചോദ്യം ചെയ്യുന്നവരെ ഭയക്കുന്നതെന്നും പോസ്റ്ററുകളില്‍ കുറ്റപ്പെടുത്തുന്നു.

എംഎം ഹസന്‍, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളeണ് പോസ്റ്ററുകളിലുള്ളത്. എല്ലാം കഴിഞ്ഞിട്ട് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ചപറ്റിയെന്ന് ഏറ്റുപറഞ്ഞിട്ട് എന്താണ് കാര്യമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. നേരത്തെ സീറ്റ് നല്‍കിയതില്‍ വീഴ്ചപറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തൃശൂര്‍ ഘടകത്തിലും രാജ്യസഭാ സീറ്റ് സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുവെന്നാണ് ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള‍് നല്‍കുന്ന സൂചന.



Share this News Now:
  • Google+
Like(s): 274