Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

26 June, 2018 01:08:56 PM


കൊല്ലത്ത് രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ പിടിച്ചെടുത്തു

മീന്‍ എറണാകുളത്തേക്കും ഏറ്റുമാനൂരിലേക്കും കൊണ്ടുപോയത്കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടി. പരിശോധനയിൽ ഫോ‌ർമാലിന്റെ സാന്നിദ്ധ്യം കൂടിയ അളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് മീൻ പിടിച്ചെടുത്തത്. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കളടങ്ങിയ മീൻ  പിടികൂടിയത്. കൊല്ലത്ത ആര്യങ്കാവിലും കൊസർകോട് മ‍ഞ്ചേശ്വരത്തുമായിരുന്നു ഇന്നലെ പരിശോധന.

രാമേശ്വരത്തിനടുത്ത് മണ്ഡപത്ത് നിന്നും തൂത്തുക്കുടിയിൽ നിന്നും എറണാകുളത്തേക്കും ഏറ്റുമാനൂരിലേക്കും കൊണ്ടുവന്നതായിരുന്നു മീൻ. ഇത്തരത്തിലുള്ള രണ്ട് ലോഡ് മീനാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.  ചെമ്മീൻ ഉൾപ്പെടെയുള്ള 9.5 ടൺ മീൻ കൂടുതൽ പരിശോധനകൾക്ക് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാടും ഫോർമലിൻ ചേർത്ത മീൻ പിടികൂടിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


അതേസമയം, ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോർമാലിൻ കലർന്ന മീനുകൾ സംസ്ഥാനത്തെത്തിച്ചവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ല. ഫോർമാലിൻ കലർത്തുന്നത് ആരാണെന്ന് ഈ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല. ആന്ധാപ്രദേശിൽ നിന്നും ആലപ്പുഴയിലെത്തിച്ച നാലായിരം കിലോ ചെമ്മീൻ രാവിലെ തന്നെ തിരിച്ചയക്കും.


ഓപ്പറേഷൻ സാഗരറാണിയുടെ രണ്ടാം ഘട്ടത്തിലാണ് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. വാളയാറിൽ നിന്ന് പിടിച്ചെടുത്ത ചെമ്മീനിൽ അപകടകരമായ അളവിൽ ഫോർമാലിൻ കലർന്നിരുന്നതായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ ലോഡുകൾ സംസ്ഥാനത്തെത്തിച്ചവർക്കെതിരെ നിലവിൽ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ തീരുമാനം. മത്സ്യബന്ധന ബോട്ടിലോ, ഹാർബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തിൽ ഫോർമാലിൻ ചേർത്തതെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണം.


റെയ്ഡുകൾ ശക്തമാക്കുന്പോൾ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങളുടെ അളവ് കുറയുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്കുകൂട്ടൽ. മത്സ്യത്തിൽ നിന്നും ഫോർമാലിൻ കണ്ടെത്തിയെന്ന സിഫ്റ്റിന്‍റെ റിപ്പോർട്ട് ആന്ധ്ര പ്രദേശ് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ അറിയിക്കും. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഇരു സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകൾ തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.Share this News Now:
  • Google+
Like(s): 393