26 June, 2018 07:22:45 AM


ലോകകപ്പ്: ഈജിപ്തിനെതിരായ ജയത്തിന് പിന്നാലെ സൗജന്യ ഡാറ്റ ഓഫറുമായി സൗദി

ടെലികോം കമ്പനിയായ എസ്ടിസിയുടെ സൗജന്യം മൂന്ന് ദിവസത്തേക്ക്




ജിദ്ദ: ലോകകപ്പ് ഫുട്ബോളില്‍ ഈജിപ്തിനെതിരെ രണ്ടു ഗോള്‍ നേടിയതിന്റെ ആഹ്ലാദത്തിലാണ് സൗദി അറേബ്യ. ആഹ്ലാദത്തിന്റെ ഭാഗമായി ഉപഭോക്താക്കളുമായി പങ്കിട്ട് രാജ്യത്തെ പ്രമുഖ ടെലികോം സേവന കമ്പനിയായ എസ്ടിസി ഒരു ഗോളിന് മൂന്ന് ജിബി പ്രകാരം ഈജിപ്തിനെതിരായ രണ്ടു ഗോളിന് ആറു ജിബി ഡാറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


ഈജിപ്തിനെതിരെ ലോകകപ്പ് ഫുട്ബോളിലെ അവസാന മത്സരത്തില്‍ രണ്ടു ഗോളുകളാണ് സൗദി നേടിയത്. മൂന്നു ദിവസത്തേക്കാണ് സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. സേവനം ലഭ്യമാകാന്‍ 2018 എന്ന മെസേജ് 900 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.



Share this News Now:
  • Google+
Like(s): 126