25 June, 2018 11:14:00 PM


ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

ജൂണ്‍ 26 മുതല്‍ 14 ദിവസത്തേക്കാണ് നിരോധാനാജ്ഞ നിലനില്‍ക്കുക

 

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ക്രിമനല്‍ നടപടി ക്രമം 144-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി നിരോധനാജ്ഞ  പുറപ്പെടുവിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജൂണ്‍ 26 മുതല്‍ 14 ദിവസത്തേക്കാണ് നിരോധാനാജ്ഞ നിലനില്‍ക്കുന്നത്. ഈ സ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുകയോ, പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുകയോ പാടില്ല.  



Share this News Now:
  • Google+
Like(s): 127