25 February, 2016 04:10:14 PM


കേന്ദ്ര സാഹിത്യ അക്കാദമിയിലെ അംഗത്വ വാഗ്ദാനം അംബികാസുതൻ മാങ്ങാട് നിരസിച്ചു



കാസർഗോഡ്:  കേന്ദ്ര സാഹിത്യ അക്കാദമിയിലെ അംഗത്വ വാഗ്ദാനം അംബികാസുതൻ മാങ്ങാട് നിരസിച്ചു. ഴുത്തുകാർക്കും ദലിത്- ന്യൂനപക്ഷങ്ങൾക്കുമെതിരെ നടമാടുന്ന അക്രമങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പി .കെ പാറക്കടവ്, ഡോ കെ.എസ് രവികുമാർ എന്നിവർ നേരത്തേ സ്ഥാനമാനങ്ങൾ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അംബികാസുതൻ മാങ്ങാടിനെ നോമിനേറ്റ് ചെയ്തത്.  കേരളത്തിൽ നിന്നും സി.രാധാകൃഷ്ണൻ മാത്രമാണ് ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയിൽ ഉള്ളത്.

അംബികാ സുതൻെറ തീരുമാനത്തോട് ബഹുമാനമുണ്ടെന്നും എല്ലാ എഴുത്തുകാരും ഭരണകൂടത്തിൻെറ അനുസരണയുള്ള പൂച്ചകളല്ലെന്നും പി.കെ പാറക്കടവ് പ്രതികരിച്ചു.



Share this News Now:
  • Google+
Like(s): 472