25 June, 2018 11:00:22 PM


പൊതുജലാശങ്ങളില്‍ അനധികൃത മത്സ്യബന്ധനത്തിന് നിരോധനം

പിടിക്കപ്പെട്ടാല്‍ 15000 രൂപ പിഴയും 6 മാസം വരെ തടവും



തൃശൂര്‍ : പുഴകള്‍, തോടുകള്‍, കനാലുകള്‍, അഴികള്‍ ഉള്‍പ്പെടെയുളള പൊതുജലാശങ്ങളില്‍ മത്സ്യപ്രജനന സമയങ്ങളില്‍ അവയെ പിടിച്ചെടുക്കുന്നതും അനധികൃതമായ ഉപകരണങ്ങള്‍, വൈദ്യുതി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതു നിയമവിധേയമായി നിരോധിച്ചിരിക്കുന്നതിനാല്‍ ആരും തന്നെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.


ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് 15000 രൂപ പിഴയും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 6 മാസം വരെ തടവും ലഭിക്കും. കൂടാതെ ഇവരില്‍ നിന്ന് മത്സ്യബന്ധനത്തിനുപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കും. ഇവരുടെ പേരില്‍ ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് അറിവ് ലഭിക്കുന്നവര്‍ 0487-2362424, 2331132 എന്നീ നമ്പറുകളില്‍ അറിയിക്കണം.



Share this News Now:
  • Google+
Like(s): 124