Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

25 June, 2018 10:56:52 PM


പുത്തന്‍വേലിക്കരയ്ക്ക് പുതുജീവനേകി സ്റ്റേഷന്‍ കടവ് പാലം

എട്ടു വര്‍ഷത്തെ കാത്തിരിപ്പിന്‍റെയും പരിശ്രമത്തിന്‍റെയും വിജയം
കൊച്ചി: ജില്ലയുടെ വടക്കേയറ്റത്തെ പഞ്ചായത്തായ പുത്തന്‍വേലിക്കരയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ് സ്റ്റേഷന്‍ കടവ് -വലിയ പഴംപള്ളി തുരുത്ത്പാലം. പ്രദേശവാസികളുടെ കഴിഞ്ഞ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന്‍റെയും പരിശ്രമത്തിന്‍റെയും വിജയം കൂടിയാണിത്. പുത്തന്‍വേലിക്കരയില്‍ നിന്നും ജില്ലാ ആസ്ഥാനമായ എറണാകുളത്തേക്കും താലൂക്ക് ആസ്ഥാനമായ പറവൂരിനും ഇനി ചുറ്റിക്കറങ്ങാതെ എളുപ്പത്തില്‍ എത്തിപ്പെടാം.

പാലം വരുന്നതിനുമുമ്പ് മാഞ്ഞാലി വഴി ചുറ്റിക്കറങ്ങിയായിരുന്നു പറവൂരെത്തിയിരുന്നത്. ഇതിന് ഒരു മണിക്കൂറിനടുത്ത് സമയം വേണം. ബസ് ചാര്‍ജാണെങ്കില്‍ 20 രൂപയും. പാലത്തിലൂടെ കടന്നാല്‍ ചേന്ദമംഗലം വഴി പത്തു മിനിറ്റുകൊണ്ട് പറവൂരെത്താം. ബസ് ചാര്‍ജ് 10 രുപയും മതി. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് പാലം കൂടുതല്‍ ഗുണം ചെയ്യുന്നത്. മാനാഞ്ചേരിക്കുന്നിലെ പ്രസന്‍റെഷന്‍ കോളജിലേയും ചേന്ദമംഗലത്തെ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും സേവനം ഇനി പുത്തന്‍വേലിക്കരയിലെ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താം.

സ്റ്റേഷന്‍കടവിലെ വിവേക ചന്ദ്രിക സഭ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പറവൂരില്‍ നിന്നും ചേന്ദമംഗലത്തു നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും. പറവൂരില്‍ നിന്നും ചാലക്കുടിയിലേക്കും മാളയിലേക്കും ഹൈവേയില്‍ കയറാതെ എളുപ്പത്തില്‍ എത്താനും സാധിക്കും. അങ്കമാലിയും ആലുവയും ഒഴിവാക്കി യാത്ര ചെയ്യാം. ഇത് ഹൈവേയിലെ ഗതാഗത തടസത്തിന് ചെറിയൊരു അളവില്‍ പരിഹാരവുമാകും.

പറവൂരില്‍ നിന്നും 2 മണിക്കൂര്‍ കൊണ്ടാണ് ജനങ്ങള്‍ ചാലക്കുടിയിലെത്തിയിരുന്നത്. സ്റ്റേഷന്‍കടവ് പാലത്തിലൂടെയാണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് സ്ഥലത്തെത്താം. 2010ലാണ് പാലത്തിന്‍റെ നിര്‍മ്മാണത്തിനു തുടക്കം കുറിച്ചത്. സാമ്പത്തിക പരാധീനതകള്‍ മൂലം ഇടയ്ക്കു വച്ച് കരാറുകാരന്‍ നിര്‍ത്തിപ്പോയി. പിന്നീട് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ 2016ല്‍ പണികള്‍ പുനരാരംഭിക്കുകയായിരുന്നു. Share this News Now:
  • Google+
Like(s): 132