25 June, 2018 10:09:45 PM


സ്വാരസിന്‍റെയും കവാനിയുടെയും ഗോളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി യുറഗ്വായ്; റഷ്യയ്ക്ക് തോല്‍വി

റഷ്യ ഭൂരിഭാഗം സമയവും കളിച്ചത് 10 പേരുമായി




സമാര: ലൂയി സ്വാരസിന്റെയും എഡിസന്‍ കവാനിയുടെയും ഗോളില്‍ റഷ്യയ്‌ക്കെതിരെ യുറഗ്വായ്ക്ക് വിജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റഷ്യയുടെ വിജയം. ലൂയി സ്വാരസ്, എഡിസന്‍ കവാനി എന്നിവര്‍ക്കു പുറമെ റഷ്യന്‍ താരം ഡെനിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളും യുറഗ്വായ് വിജയത്തിന് തിളക്കമേകി. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളും ജയിച്ച്‌ ഒന്‍പതു പോയിന്റുമായി യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായി.


റഷ്യന്‍ താരം സ്‌മോള്‍നിക്കോവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ 10 പേരുമായാണ് റഷ്യ ഭൂരിഭാഗം സമയവും കളിച്ചത്.  ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി പിണഞ്ഞ റഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്‌പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് പ്രീക്വാര്‍ട്ടറില്‍ യുറഗ്വായുടെ എതിരാളികള്‍. ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരുമായായിരിക്കും റഷ്യയുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം.



Share this News Now:
  • Google+
Like(s): 120