25 June, 2018 09:18:36 PM


കാടിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ശാസ്ത്രീയ പരിഹാരം വേണം

റേഡിയോ കോളർ സംവിധാനങ്ങൾ ഫലപ്രദമാകുമെന്ന് വിദഗ്ധര്‍



പാലക്കാട്: പാലക്കാട്ട് കാടിറങ്ങുന്ന ആനകൾ നാശനഷ്ടം ഉണ്ടാക്കുന്നത് പതിവായതോടെ കാട്ടാനകളെ തുരത്താൻ ശാസ്ത്രീയ പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. റേഡിയോ കോളർ അടക്കമുള്ള സംവിധാനങ്ങൾ ഫലപ്രദമാകുമെന്നാണ് വിദഗ്‍‍ധപക്ഷം. വനമേഖലകളിലെ കടന്നുകയറ്റവും  ആവാസവ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനവുമാണ് ആനകൾ നാട്ടിലേക്കെത്താൻ കാരണമെന്നാണ് വിലയിരുത്തൽ.

ആനകൾ കാടിറങ്ങാതിരിക്കാന്‍ പ്രത്യേക തരം കൃഷി രീതികളടക്കം പരിഹാരമാർഗങ്ങൾ ഏറെയുണ്ടെന്നാണ് വിഗദ്ധർ പറയുന്നത്. തേനീച്ച വളർത്തലും മുളക് കൃഷിയും  ആനയെ അകറ്റി നിർത്തുമെന്നാണ് പറയുന്നത്. ഒന്നര വർഷത്തിനിടെ നാലു തവണയാണ് പാലക്കാട്ടും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തിയത്. ആക്രമണത്തിൽ ഇത്തവണ ഒരാൾ മരിച്ചു. ഭീതിയകറ്റാൻ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.



Share this News Now:
  • Google+
Like(s): 42