25 June, 2018 09:10:44 PM


കുമ്പസാര രഹസ്യം പരസ്യമാക്കി ലൈംഗിക പീഡനം: വൈദികരെ പുറത്താക്കി

നിരണം, ദില്ലി, തുമ്പമണ്‍ ഭദ്രാസനങ്ങളിലെ വൈദികരാണ് പുറത്തായത്



തിരുവല്ല: കുമ്പസാരം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈഗിക ചൂഷണത്തിന് ഇരയാക്കിയെന്ന ആരോപണത്തിന് പിന്നാലെ അഞ്ച് വൈദികരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ചുമതലകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന്‍ വൈദികരേയും, ദില്ലി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ്‌ താല്‍ക്കാലികമായി പുറത്താക്കിയത്. ഇവരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 112