25 June, 2018 10:59:41 AM


പ്രേതബാധ: ശ്മശാനത്തില്‍ അന്തിയുറങ്ങിയ എംഎല്‍എയ്ക്ക് അഭിവാദ്യവുമായി പിണറായി വിജയന്‍

ആന്ധ്ര എംഎൽഎ നിമ്മല രാമനായിഡുവാണ് ശ്മശാനത്തില്‍ ഉറങ്ങിയത്



തിരുവനന്തപുരം: പ്രേതബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിനെതിരെ വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ച എംഎല്‍എയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയിൽ ഇടപെടുന്ന ആന്ധ്ര എംഎൽഎ നിമ്മല രാമനായിഡുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.


അന്ധവിശ്വാസങ്ങൾക്കെതിരെ വലിയതോതിൽ പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ നിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാം. എന്നാൽ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.  പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ന്ധാ​പ്ര​ദേ​ശി​ൽ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ പ​ലാ​കോ​ലെ​യി​ലാ​യി​രു​ന്നു മുഖ്യമന്ത്രി പരാമര്‍ശിച്ച സംഭവം നടന്നത്. തെ​ലു​ങ്ക്ദേ​ശം പാ​ർ​ട്ടി എം​എ​ൽ​എ നി​മ്മ​ല രാ​മ നാ​യി​ഡു​വാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തിയത്. ഇദ്ദേഹം ഒരു രാത്രി മുഴുവന്‍ ശ്മശാനത്തില്‍ കിടന്നു.  രാവിലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ശ്മ​ശാ​ന ജോ​ലി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ വൈ​കു​ന്നേ​രം തി​രി​കെ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടാ​ണ് നിമ്മല പോ​യ​ത്. അ​ടു​ത്ത ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ഇ​വി​ടെ​ത്ത​ന്നെ അ​ന്തി​യു​റ​ങ്ങാ​നാ​ണ് എംഎല്‍എ​യു​ടെ പ​രി​പാ​ടി. " വ​രു​ന്ന ര​ണ്ടു മൂ​ന്നു ദി​വ​സം ഇ​വി​ടെ​ത്ത​ന്നെ​യാ​വും ഉ​റ​ക്കം. തൊ​ഴി​ലാ​ളി​ക​ൾക്ക് ധൈ​ര്യം പ​ക​രാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. അ​ത​ല്ലെ​ങ്കി​ൽ പേ​ടി​ച്ച് അ​വ​ർ ശ്മ​ശാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കില്ലെന്നാണ് രാ​മ പറയുന്നത്.


പിണറായി വിജയന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ


ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയിൽ ഇടപെടുന്ന ആന്ധ്ര എം എൽ എ നിമ്മല രാമനായിഡുവിനെ അഭിവാദ്യം ചെയ്യുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ വലിയതോതിൽ പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ നിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാം. എന്നാൽ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.

"പ്രേതഭയം" മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിർത്താനുമാണ് തെലുഗു ദേശം പാർട്ടി എം എൽ എ യായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച്‌ കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവിൽ ശ്‌മശാനം നവീകരിക്കാൻ എട്ടു മാസം മുൻപ് ആരംഭിച്ച ശ്രമം "പ്രേതബാധ " ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികൾ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികൾക്ക് ആത്മവിശ്വാസം നൽകുമെന്നും ജോലികൾ ഉടനെ പുനരാരംഭിക്കാൻ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാർത്തയുണ്ട്.

പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത്.

Image may contain: one or more people


Share this News Now:
  • Google+
Like(s): 381