25 June, 2018 02:06:31 AM


പോളണ്ടിനെതിരെ കൊളംബിയയ്ക്ക് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയം

യെറി മിനയാണ് കൊളംബിയയ്‌‌ക്ക് വേണ്ടി ഗോൾവേട്ട തുടങ്ങിയത്



കസാൻ അരീന: ഗ്രൂപ്പ് എച്ചിലെ നിർണായക ജീവൻമരണ പോരാട്ടത്തിൽ പോളണ്ടിനെതിരെ കൊളംബിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട് പുറത്തായി. നാൽപ്പതാം മിനിട്ടിൽ യെറി മിനയും എഴുപതാം മിനിട്ടിൽ റാഡ്മേൽ ഫാൽക്കാവോയും എഴുപത്തിയഞ്ചാം മിനിട്ടിൽ യുവാൻ ക്വാഡ്രാഡോയുമാണ് കൊളംബിയയ്‌ക്ക് വേണ്ടി ഗോൾ നേടിയത്.

ഗോൾ രഹിതമെന്ന് തോന്നിച്ച ആദ്യ പകുതിയിലെ 40ആം മിനിട്ടിൽ യെറി മിനയാണ് കൊളംബിയയ്‌‌ക്ക് വേണ്ടി ഗോൾവേട്ട തുടങ്ങി വച്ചത്. വലത് വിംഗിൽ നിന്നും ജെയിംസ് റോഡ്രിഗസ് നൽകിയ ക്രോസ് ഗോൾമുഖത്തേക്ക് തട്ടിയിടുക മാത്രമേ മിനയ്‌ക്ക് ചെയ്യേണ്ടിയിരുന്നുള്ളൂ. പോളണ്ടിന്റെ പ്രതിരോധ താരങ്ങളെ വെട്ടിച്ച് മുകളിലേക്ക് ചാടിയ മിന അത് വിജയകരമായി പൂർത്തിയാക്കി.

70ആം മിനിട്ടിൽ മനോഹരമായ ഗോളിലൂടെ ഫാൽക്കാവോ കൊളംബിയയുടെ ലീഡ് വർദ്ധിപ്പിച്ചു. ക്വിന്റേറോയിൽനിന്ന് ലഭിച്ച പന്തുമായി പോളണ്ട് ബോക്‌സിലേക്ക് ഓടിക്കയറിയ ഫാൽക്കാവോ ഗോളിയെ കബളിപ്പിച്ച് ലക്ഷ്യം കാണുകയായിരുന്നു. തൊട്ടുപിന്നാലെ 75ആം മിനിട്ടിൽ മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് നിന്നും പന്തുമായി ഒറ്റയ്‌ക്ക് ബോക്‌‌സിലേക്ക് ഓടിക്കയറിയ യുവാൻ ക്വാഡ്രാഡോ മനോഹരമായി ഗോൾവല കുലുക്കി.

രണ്ടാം പകുതിയിൽ കൊളംബിയയ്‌ക്കെതിരെ ഗോളടിക്കാൻ പോളണ്ട് കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഗോൾമുഖത്ത് കൊളംബിയൻ ഗോളി ഡേവിഡ് ഓസ്‌പീനയും ഡിഫൻഡർമാരും തീർത്ത വൻമതിൽ തകർക്കാൻ കഴിയാതെ പോയതാണ് പോളണ്ടിന് വിനയായത്..



Share this News Now:
  • Google+
Like(s): 18