Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

24 June, 2018 10:15:55 PM


ബ്യൂബോണിക്ക് പ്ലേഗ് ; അണ്ണാന്‍ വില്ലനായ രോഗത്തിന്‍റെ ആശങ്കയില്‍ അമേരിക്ക

യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്വാഷിങ്ടണ്‍ : പുതിയ രോഗത്തിന്‍റെ ആശങ്കയില്‍ അമേരിക്ക. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പരത്തുന്ന ബ്യൂബോണിക്ക് പ്ലേഗാണ് പുതിയ വില്ലന്‍. അമേരിക്കയിലെ ഇദാഹോയിലെ എല്‍മോര്‍ സിറ്റി കൗണ്ടിയിലെ 14 കാരനായ വിദ്യാര്‍ത്ഥിയിലാണ് രോഗം നിര്‍ണ്ണയിച്ചിരിക്കുന്നത്. അണ്ണാറക്കണ്ണനിലും ഇതേ ഇനങ്ങളിലുമുള്ള ജീവികളിലുമാണ് ഈ ബാക്ടീരിയ ബാധ കാണപ്പെടാറുള്ളത്. 

കുട്ടിയുടെ വീടിന് സമീപത്തുനിന്നും ശേഖരിച്ച അണ്ണാറക്കണ്ണന്‍റെ സാമ്പിളുകളില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പനി, വിറയല്‍, തലവേദന എന്നിവയാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. പിന്നീട് മസില്‍വീക്കത്തിലേക്കും നീങ്ങും. 1940 ലാണ് ആദ്യമായി ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 90 ന് ശേഷം ഒറിഗണില്‍ 8 പേര്‍ക്ക് ഈ രോഗബാധയുണ്ടായതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ത്തുമൃഗങ്ങള്‍ പുറത്തുള്ളവയുമായി സമ്പത്തിലേര്‍പ്പെടാതെ നോക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താല്‍ രോഗബാധയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാം.Share this News Now:
  • Google+
Like(s): 214