Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

24 June, 2018 10:04:00 PM


കരസേന മേജറുടെ ഭാര്യയെ കൊന്ന സംഭവത്തില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍

മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജയാണ് കൊല്ലപ്പെട്ടത്



ദില്ലി: കരസേനാ മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെയാണ് കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപം ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക് പോയ 30 കാരിയായ വീട്ടമ്മയെ അര മണിക്കൂറിനുശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേജറുടെ ഔദ്യോഗിക വാഹനത്തിലാണ് ഭാര്യ ആശുപത്രിയിലെത്തിയത്.


അതേസമയം, ഫിസിയോതെറാപ്പി ചികിത്സക്കായി ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന മറുപടിയാണ് രേഖകള്‍ പരിശോധിച്ച ശേഷം ആശുപത്രി അധികൃതര്‍ നല്‍കിയത്. ഇതോടെ ഡ്രൈവര്‍ തിരികെ വീട്ടിലെത്തി മേജറെ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തില്‍ ആശുപത്രിയുടെ മുന്നില്‍ ഇറങ്ങിയ ശൈലജ ആശുപത്രിയില്‍ പ്രവേശിക്കാതെ മറ്റൊരു വാഹനത്തില്‍ കയറി പുറത്തേക്ക് പോയെന്നാണ് പൊലിസിന്റെ നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലെ മുറിവിനു പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുമുണ്ട്



Share this News Now:
  • Google+
Like(s): 213