Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

24 June, 2018 09:00:14 PM


മോഹന്‍ലാല്‍ പ്രസിഡന്‍റായി; ദിലീപ് വീണ്ടും അമ്മയിലേക്ക്

പൃഥിരാജും വിമണ്‍ കളക്ടീവ് അംഗങ്ങളും യോഗത്തിനെത്തിയില്ലകൊച്ചി: അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ പൃഥിരാജും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളും എത്താതിരുന്നത് ശ്രദ്ധേയമായി. 17 വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്‍റ് സ്ഥാനമൊഴിയുകയും മോഹന്‍ലാല്‍ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത ഈ വര്‍ഷത്തെ ജനറല്‍ ബോഡിയില്‍ എല്ലാവരും ഉറ്റുനോക്കിയ കാര്യം സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുക്കുമോ എന്നതായിരുന്നു.

ഒരു വര്‍ഷം മുന്‍പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍, പൃഥീരാജ്, ആസിഫ് അലി, രമ്യാ നന്പീശന്‍ എന്നിവര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.  എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരംഗത്തെ പുറത്താക്കാന്‍ സാധിക്കില്ലെന്നും ദിലീപിന്‍റെ സസ്പെന്‍ഷന്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കെബി ഗണേഷ് കുമാര്‍ പിന്നീട് ആരോപിച്ചിരുന്നു. 

കൊച്ചിയില്‍ ഞായറാഴ്ച്ച നടന്ന ജനറല്‍ ബോഡിയില്‍   പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷമുള്ള പൊതുയോഗത്തില്‍ നടി ഊര്‍മ്മിളാ ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്‍റെ വിശദീകരണം പോലും തേടാതെ അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ഇടവേള ബാബു യോഗത്തില്‍ പറഞ്ഞു. 

ദിലീപ് കേസിന് പോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെ എന്നായിരുന്നു സിദ്ദിഖിന്‍റെ അഭിപ്രായം. തുടര്‍ന്ന് അജന്‍ഡയില്‍ ഇല്ലാത്ത വിഷയമായതിനാല്‍ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാം ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. നിറഞ്ഞ കൈയടികളോടെയാണ് സദസ്സിലിരുന്ന താരങ്ങള്‍ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.Share this News Now:
  • Google+
Like(s): 115