Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

24 June, 2018 08:48:49 PM


ഗണേഷ് കുമാര്‍ യുവാവിനെ കൈയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍ന്നു

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസിലായിരുന്നു ചര്‍ച്ച



കൊല്ലം: കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍ന്നു. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയിലെത്തി. പുനലൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. അതേസമയം ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞില്ല. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്ന കാര്യം ഷീന നേരിട്ട് തന്നെ സ്ഥിരീകരിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഷീന പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. കൈയ്യേറ്റം ചെയ്യുകയും അസഭ്യ പറയുകയും ചെയ്തുവെന്ന ഷീനയുടെ രഹസ്യമൊഴി കോടതിയില്‍ നിന്നും കൈപ്പറ്റാൻ ആദ്യം മടി കാണിച്ച പൊലീസ് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച അത് വാങ്ങുകയായിരുന്നു.



Share this News Now:
  • Google+
Like(s): 105