Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

24 June, 2018 09:28:42 AM


മെസിയുടെ ആരാധകൻ ദിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

മൃതദേഹം കണ്ടെത്തിയത് താഴത്തങ്ങാടി ഇല്ലിക്കൽ പാലത്തിന് സമീപത്തുനിന്ന്കോട്ടയം: ആത്മഹത്യാ കുറിപ്പെഴുതി വെച്ച ശേഷം വീടുവിട്ടിറങ്ങിയ മെസിയുടെ ആരാധകന്റെ മൃതദേഹം മീനച്ചിലാറ്റിൽ നിന്നും കണ്ടു കിട്ടി. ആറുമാനൂർ കൊറ്റത്തിൽ അലക്സാസാണ്ടറുടെ മകൻ ദിനു അലക്സിന്റെ (30) മൃതദേഹം ഞായറാഴ്ച രാവിലെ താഴത്തങ്ങാടി ഇല്ലിക്കൽ പാലത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്.

ലയണല്‍ മെസിയുടെ കടുത്ത ആരാധകനായ ദിനു അലക്സിനെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ദിനു പുഴയില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ അഗ്നിശമനസേനയും പോലീസും നാട്ടുകാരും രണ്ട് ദിവസം മീനച്ചിലാറ്റില്‍ നടത്തിയ തെരച്ചില്‍ വിഫലമായിരുന്നു. 

വ്യാഴാഴ്ച രാത്രി 12.30 മണിക്ക് ടി.വി. കണ്ടുകൊണ്ടിരുന്ന ദിനു വീട് വിട്ടിറങ്ങിയെന്നത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മനസിലാകുന്നത്. കോട്ടയത്ത് ചോയ്സ് ബുക്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്‍റാണ് ദിനു. രാവിലെ ജോലിക്ക് പോകേണ്ടതുകൊണ്ട് കിടക്കുന്നില്ലേ എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് കളി കണ്ടു കഴിഞ്ഞേ കിടക്കുന്നുള്ളു എന്ന് ദിനു മറുപടി പറഞ്ഞിരുന്നു. പുലര്‍ച്ചെ 5.30 മണിയോടെ ഉറക്കം എഴുന്നേറ്റ അമ്മ കതകുകള്‍ തുറന്ന് കിടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് മകനെ കാണാനില്ല എന്ന വസ്തുത അറിയുന്നത്.

വിവരമറിഞ്ഞ് 7.30 മണിയോടെ സ്ഥലത്തെത്തിയ അയര്‍കുന്നം എസ്.ഐ അനില്‍കുമാറും സംഘവും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്ന വാചകങ്ങളുടെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു. എനിക്ക് ലോകത്തിനി മറ്റൊന്നും കാണാനില്ലെന്നും മരണത്തിന്‍റെ ആഴക്കയങ്ങളിലേക്ക് പോകുകയാണെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. തന്‍റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ദിനു എഴുതിവെച്ചിരുന്നു. ഇതിനിടെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പോലീസ് നായ മീനച്ചിലാറിന്‍റെ തീരത്ത് പോയി നിന്നു. 

ആറുമാനൂര്‍ ടാപ്പുഴ അമ്പലത്തിന് സമീപത്തുള്ള ദിനുവിന്‍റെ വീട്ടില്‍ നിന്നും ഏതാണ്ട് 30 മീറ്റര്‍ ദൂരമേയുള്ളു മീനച്ചിലാറ്റിലേക്ക്.Share this News Now:
  • Google+
Like(s): 1847