23 June, 2018 02:11:45 PM


ലിഗയുടെ കൊലപാതകം; അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സുഹൃത്ത്

സംസ്കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തുവെന്നും സുഹൃത്ത്



തിരുവനന്തപുരം: ലാത്വിയൻ യുവതിയുടെ കൊലപാതകത്തിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സുഹൃത്ത്. കേസ് അവസാനിപ്പിക്കാനാണ് പൊലീസിന് താത്പര്യമെന്ന് കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്ത് ആരോപിച്ചു. മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിൽ ദുരൂഹതയുണ്ടെന്നും സംസ്കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തുവെന്നും യുവതിയുടെ സുഹൃത്ത് പറഞ്ഞു. 

സിബിഐ അന്വേഷണം അവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടും നടപടിയില്ലെന്ന് സുഹൃത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിലെ ദുരൂഹതയും സാമൂഹ്യ പ്രശ്നങ്ങളും പ്രമേയമാക്കി സിനിമ തയാറാക്കുമെന്നും സുഹൃത്ത് വിശദമാക്കി. നീതി തേടി അന്താരാഷ്ട്ര കോടതി വരെ പോകാൻ തയാറാണെന്നും സുഹൃത്ത് വ്യക്തമാക്കി



Share this News Now:
  • Google+
Like(s): 37